ലോകവിഭിന്നശേഷി ദിനം - ഡിസംബര്‍ 2,3,4



പാനൂര്‍ ഉപജില്ല ഗണിതശാസ്ത്ര ക്വിസില്‍ ഒന്നാം സ്ഥാനം നേടിയ ഭിന്നശേഷി വിദ്യാര്‍ത്ഥി അക്ഷയ് ക്ക് എസ് എസ് എ ജില്ല പ്രോജക്റ്റ് ഓഫീസര്‍ ശ്രീ.ഡോ.പി.വി.പുരുഷോത്തമന്‍ സ്നേഹോപഹാരം നല്‍കുന്നു.










ലോകവിഭിന്നശേഷി ദിനം - ഡിസംബര്‍ 2,3,4  തീയ്യതികളില്‍ പാനൂര്‍ ബി ആര്‍ സി യുടെ നേതൃത്വത്തില്‍  ഉപജില്ലയില്‍ സമുചിതമായി ആചരിക്കും. ചിറകുള്ള ചങ്ങാതിമാര്‍ - കഴിവുല്‍സവം(Ebility Fest) എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംഘാടക സമിതി രൂപീകരണ യോഗം 29.11.2016 ന് ബി ആര്‍ സി ഹാളില്‍ വെച്ച് നടന്നു. എല്‍ എസ് ജി അംഗങ്ങള്‍ , ഐ സി ഡി എസ് ഓഫീസര്‍ , എ ഇ ഒ, എച്ച് എം ഫോറം സെക്രട്ടറി,അക്കാദമിക് കൌണ്‍സില്‍ സെക്രട്ടറി , അധ്യാപക സംഘടന പ്രതിനിധികള്‍,ജേസീസ്,വൈസ് മെന്‍,ലയണ്‍സ് ക്ലബ്ബ് പ്രതിനിധികള്‍,ബി ആര്‍ സി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. മൊകേരി പഞ്ചായത്ത്‌ പ്രസിഡന്‍റ് ശ്രീമതി.ടി.വിമല ചടങ്ങ് ഉദ്ഘാടനം ചെയ്തു.



1 comment:

  1. വ്യത്യസ്ത വ്യക്തികളുടെയും സംഘടനകളുടെയും പങ്കാളിത്തം ഉറപ്പിച്ചത് അഭിനന്ദനീയം

    ReplyDelete