മികവുല്‍സവം 2017

 സര്‍വ ശിക്ഷാ അഭിയാന്‍ -  കൂത്തുപറമ്പ് മണ്ഡലം തല മികവുല്‍സവം  സംഘാടക സമിതി രൂപവല്‍ക്കരണ യോഗം 10.03.2017  ന്  പാനൂര്‍ ബി ആര്‍ സി യില്‍ വെച്ച് നടന്നു. ത്രിപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കാട്ടൂര്‍ മുഹമ്മദ്‌ ന്‍റെ അധ്യക്ഷതയില്‍ നടന്ന പരിപാടി പാനൂര്‍ നഗരസഭാ ചെയര്‍ പെഴ്സന്‍ ശ്രീമതി. കെ.വി.റംല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു . എം.എല്‍.എ പ്രതിനിധി ശ്രീ.കെ.പി .പ്രമോദന്‍ മാസ്റ്റര്‍ , പാനൂര്‍ എ ഇ ഒ ശ്രീ.സി.കെ.സുനില്‍കുമാര്‍  , പാനൂര്‍ ബി പി ഒ പ്രദീപന്‍.എം.പി  ,കൂത്തുപറമ്പ്  ബി പി ഒ അജിത്കുമാര്‍ .കെ ,ചൊക്ലി ബി പി ഒ രഹാന കാദര്‍ , അധ്യാപക സംഘടന പ്രതിനിധികള്‍ ,ഹെഡ് മാസ്റ്റര്‍മാര്‍ ,രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ , മീഡിയ പ്രതിനിധികള്‍ ,ബി ആര്‍ സി പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. പരിപാടി നടത്തിപ്പിനാവശ്യമായ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു.




No comments:

Post a Comment