വിദ്യാഭ്യാസ സമിതി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് വേണ്ടി സര്‍വ്വശിക്ഷാ അഭിയാന്‍ തയ്യറാക്കിയ മാര്‍ഗ്ഗരേഖ അനുസരിച്ച് പാനൂര്‍ബിആര്‍സിയിലെ കുന്നോത്ത് പറന്പ് ഗ്രാമപഞ്ചായത്ത് ഹാളില്‍ 22.07.2017 ന് യോഗം ചേര്‍ന്നു. പുതുക്കിയ ഘടന അനുസരിച്ച് മുഴുവന്‍ ഭരണസമിതിയംഗങ്ങളും പ്രൈമറി, ഹൈസ്കൂള്‍ പ്രധാനധ്യാപകരും ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പള്‍മാരും ചുമതലയുള്ള ബിആര്‍സി ട്രെയിനറും റിസോഴ്സ് ടീച്ചറും പിഇസിയിലെ സ്ഥിരം അംഗങ്ങളാണ്.
കൂടാതെ പിടിഎ, മദര്‍പിടിഎ പ്രസിഡന്‍റ്മാര്‍, ഐ.സി.ഡി.എസ് സുപ്പര്‍വൈസര്‍,പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍, എസ്.സി,എസ്.ടി.കുട്ടികളുടെ രക്ഷിതാക്കള്‍,സ്കൂള്‍മാനേജര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, സാക്ഷരതാപ്രേരക്,സി.സി.എസ് ചെയര്‍പേഴ്സണ്‍,ഗ്രന്ഥശാല പ്രവര്‍ത്തകന്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകന്‍, വിദ്യാഭ്യാസ വിദ്ഗ്ധന്‍ തുടങ്ങി ഭരണസമിതി നിശ്ചയിക്കുന്ന നിശ്ചിത എണ്ണം പ്രതിനിധികളും പി.ഇ.സി.യില്‍ അംഗങ്ങളായി ഉണ്ടാകും. പഞ്ചായത്ത് പ്രസിഡന്‍റ് ചെയര്‍മാനും ഇംപ്ലിമെന്‍റിംഗ് ഓഫീസര്‍ കണ്‍വീനറും വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വൈസ് ചെയര്‍മാനും ബിആര്‍സി ട്രെയിനര്‍ ജോയിന്‍റ് കണ്‍വീനറുമായുള്ള സമിതി മാസത്തില്‍ ഒരു തവണ യോഗം ചേര്‍ന്ന് വിദ്യാലയവികസന രേഖ പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ഒപ്പം അടുത്ത മാസത്തെ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും നടക്കും
22.07.2017 ന് നടന്ന പി.ഇ.സി ഗ്രാമപഞ്ചായത്ത് ശ്രീ കരുവാക്കണ്ടി ബാലന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ശ്രീമതി പി. പി.സാവിത്രി അധ്യക്ഷയായി. വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ അനീഷ്,സിആര്‍സി കോര്‍ഡിനേറ്റര്‍മാരായ ശ്രീമതി തിലകം കെ പി, ശ്രീമതി ജീന എന്‍ ജെ,ശ്രീ പ്രേമരാജന്‍ എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment